Saturday, June 26, 2010
ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ് അഥവാ ഒരാണ് അണ്ടിപോയ അണ്ണാനായ കഥ
സംഭവബഹുലവും നാടകീയവുമായ ഒരു അനുഭവകഥയുടെ രത്‌നച്ചുരുക്കമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. നാനോ ടെക്‌നോളജിയുടെയൊക്കെ കാലമല്ലേ ഇങ്ങനെയും ഒന്ന് കിടക്കട്ടെ എന്ന് കരുതി. `ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ് അഥവാ ഒരാണ് അണ്ടിപോയ അണ്ണാനായ കഥ' വിശദീകരിക്കാന്‍ എനിക്ക് ചുരുങ്ങിയത് മൂന്ന് പുസ്‌തകങ്ങള്‍ എഴുതേണ്ടി വരും. അല്ലെങ്കില്‍ പോസ്‌റ്റുകള്‍ നിറഞ്ഞ് എന്റെ കടത്തനാട് ജാമാകും. ആ രചന വായിച്ച് നിങ്ങളുടെ സമയം നശിപ്പിക്കുന്നില്ല. സമയമാണ് ഏറ്റവും വിലപിടിച്ചത് എന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടില്ലേ. മാത്രമല്ല, പണ്ട് കുട്യേളേ പിടിക്കുന്നവര്‍ നടക്കുന്നതുപോലെ ഇപ്പോള്‍ കഥകളെ പിടിക്കാന്‍ ചില സിനിമക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു. കുട്ടികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് ഭിക്ഷക്കാരാക്കി മാറ്റാനാണ് തട്ടിക്കൊണ്ടുപോകുന്നതെങ്കില്‍ സിനിമാക്കാര്‍ കഥയെ തല്ലിപ്പൊളിച്ച് സിനിമയാക്കി വിറ്റ് ജനങ്ങളുടെ കൈയിലെ പണം തട്ടുകയാണ് ചെയ്യുന്നത്. രണ്ടും ഒന്നുതന്നെ. ചെയ്യുന്ന രീതിയില്‍ മാത്രം വ്യത്യാസം. അതുകൊണ്ട് ``ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ് അഥവാ ഒരാണ് അണ്ടിപോയ അണ്ണാനായ കഥ. ഇത് എന്റെ കഥയുടെ പേരല്ല, കഥ തന്നെയാണ്. മൈക്രോ നാനോ കഥ. ഈ ജൂണില്‍ മഴ കടലിലേക്ക് ചാഞ്ഞുപെയ്യുന്ന ഒരു വൈകുന്നേരം വിഖ്യാത കടപ്പുറത്താണ് പെണ്ണ് ചെറുത്തുനിന്നതും ആണ് അണ്ടി പോയ അണ്ണാനായതും. ബാക്കി ഊഹൂം ഞാന്‍ പറയില്ല.
Subscribe to:
Post Comments (Atom)
1 comment:
`ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ് അഥവാ ഒരാണ് അണ്ടിപോയ അണ്ണാനായ കഥ'
Post a Comment