Tuesday, December 30, 2008

നവവത്സരാശംസകള്‍


കാലത്തിന്റെ കലണ്ടറില്‍ നിന്ന്‌ ഒരു താള്‍ കൂടി മറിയുകയാണ്‌. ഭൂമി മലയാളത്തിലെ സകല ബ്ലോഗര്‍മാര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കട്ടെ ഈ പുതുവര്‍ഷം.

Wednesday, November 26, 2008

ഫാന്‍സുകാരോട്‌ ഒരു ചോദ്യം, ഇത്രയൊക്കെ വേണോ?


സിനിമാനടന്‍മാരെ അമിതമായി ആരാധകിക്കുന്ന തമിഴന്‍മാരെ തമിഴനെ പുച്ഛിച്ചു നടന്നൊരു കാലുമുണ്ടായിരുന്നു മലയാളിക്ക്‌. രജനികാന്തിന്റെ ആയുരാരോഗ്യത്തിന്‌ വേണ്ടി പൂജ നടത്തുന്ന തമിഴന്‍ മലയാളിക്ക്‌ രസംപറഞ്ഞ്‌ ചിരിക്കാനുള്ള വിഭവമായിരുന്നു. എന്നാല്‍ കാലം മാറി. പുതിയ പരീക്ഷണങ്ങള്‍ നടത്തി തമിഴ്‌ സിനിമ മലയാളിയെ ഏറെ പിന്നിലാക്കിയിരിക്കുന്നു. പരുത്തിവീരനും സുബ്രഹ്മണ്യപുരവും പോലുള്ള ജീവിതത്തോട്‌ അടുത്ത സിനിമകള്‍ നൂറുദിവസം ഓടുന്ന കാഴ്‌ചയാണ്‌ തമിഴ്‌നാട്ടില്‍. കേരളത്തിലും ഇത്തരം സിനിമകള്‍ക്ക്‌ കാഴ്‌ചക്കാരുണ്ട്‌. രജനിയുടെ സിനിമ കാണാന്‍ ആയിരം രൂപ കൊടുത്ത്‌ ബ്ലാക്കില്‍ ടിക്കറ്റെടുക്കുന്നവര്‍ തന്നെ നല്ല സിനിമകളും കാണാന്‍ തമിഴ്‌നാട്ടില്‍ ക്യൂ നില്‌ക്കുന്നു. എന്നാല്‍ മലയാള സിനിമ ഇപ്പോഴും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ ഉപഗ്രഹങ്ങള്‍ക്ക്‌ ചുറ്റും കറങ്ങുകയാണ്‌. ഇവരില്ലെങ്കില്‍ സിനിമ വിജയിക്കുമെന്ന്‌ യാതൊരു ഗ്യാരണ്ടിയുമില്ല. ഒരു നിര്‍മാതാവിനോട്‌ കഥ പറയാന്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ ആദ്യം ചോദിക്കുക നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്നാണത്രേ. 'തിരക്കഥ'യുടെ പ്രചരണാര്‍ഥം സംവിധായകന്‍ രഞ്‌ജിത്‌ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണിത്‌. പത്തുവര്‍ഷം മുമ്പുവരെ കേരളത്തില്‍ കാണാത്ത ഒരു കാഴ്‌ചയും കണ്ടുതുടങ്ങിയിരിക്കുന്നു. ഫാന്‍സ്‌ അസോസിയേഷനുകള്‍, മുമ്പ്‌ പേരിന്‌ പ്രസ്‌താവനകള്‍ നടത്തുന്നതിലും ജീവകാരണ്യ പ്രവര്‍ത്തമെന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുകയും ചെയ്യുന്നതിലപ്പുറം ഫാന്‍സുകളെ കേരള ജനത ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ ഇന്ന്‌ സ്ഥിതി മാറിയിരിക്കുന്നു. ചെറിയ ഗ്രാമങ്ങളില്‍ പോലും മമ്മൂട്ടിക്കും ലാലിനും ഫാന്‍സ്‌ അസോസിയേഷനുകളുണ്ട്‌. പോസ്‌റ്റര്‍ ഡിസൈനിംഗ്‌ മുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരെ നിശ്ചയിക്കുന്നതുവരെ ഫാന്‍സുകളെ പിണക്കാതെയാകണം എന്ന നിലവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. (ട്വന്റി-20 പോസ്‌റ്റര്‍ വിവാദം നോക്കുക). കഴിഞ്ഞദിവസം നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞ്‌ രാവിലെ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ ബ്ലോക്ക്‌. എന്താണെന്ന്‌ ആര്‍ക്കും മനസിലാകുന്നില്ല. അവസാനം ബസ്‌ ഒരു വിധം നീങ്ങിനിരങ്ങി ടൗണിലെത്തിയപ്പോഴാണ്‌ അറിഞ്ഞത്‌. റോഡിന്‌ തൊട്ടരികിലുള്ള ദ്വാരക തിയേറ്ററില്‍ മോഹന്‍ലാല്‍ അഭിനയിച്ച 'കുരുക്ഷേത്ര'യുടെ റിലീസാണ്‌. ആനയും അ്‌മ്പാരിയും ചെണ്ടമേളവുമായി ഫാന്‍സുകള്‍ ഫിലിം പെട്ടി തിയേറ്ററിലേക്ക്‌ ആനയിക്കുകയാണ്‌. ട്വന്റി-20യില്‍ ലാലിന്‌ പോസ്‌റ്ററില്‍ പ്രാധാന്യം കുറഞ്ഞുപോയതിന്റെ പേരില്‍ ഫാന്‍സുകള്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ പോലും തീരുമാനിച്ചു. ഒടുവില്‍ ചിത്രത്തി്‌ന്റെ നിര്‍മാതാവുകൂടിയായ ദിലീപിന്‌ ഫാന്‍സുകാരുടെ കാലുപിടിക്കേണ്ടി വന്നു. നോക്കണേ സിനിമയ്‌ക്ക ്‌പണം മുടക്കിയവന്റെ ഗതികേട്‌. വടകര ജയഭാരത്‌ തിയേറ്ററിലാണ്‌ ഈയുള്ളവന്‍ ട്വന്റി-20 കണ്ടത്‌. കണ്ടു എന്ന്‌ പറയുന്നതില്‍ അര്‍ഥമില്ല. തിയേറ്ററില്‍ സര്‍വത്ര ബഹളമായിരുന്നു. ലാല്‍ സ്‌ക്രീനിലെത്തുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ കൂവല്‍. മമ്മൂട്ടി സ്‌ക്രീനിലെത്തുമ്പോള്‍ ലാല്‍ ആരാധകരുടെ കൂവല്‍. ചിത്രം കഴിയുന്നതുവരെ ഇത്‌ തുടര്‍ന്നു. ഇതിനിടയില്‍ അടിപിടിയും ചീത്തവിളിയും വേറെയും. ഒരുവിധം ചിത്രം കണ്ട്‌ പുറത്തിറങ്ങി എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. ഫാന്‍സുകാര്‍ കേരളത്തില്‍ എത്ര വേരുപിടിച്ചിരിക്കുന്നുവെന്ന്‌ കാണണമെങ്കില്‍ കോഴിക്കോട്‌ അപ്‌സര തിയേറ്ററിന്‌ മുന്നിലൂടെ ഒന്ന്‌ നടന്നാല്‍ മതി. വാദവും പ്രതിവാദവും എഴുതിയ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ തിയേറ്റര്‍ പരിസരം. യൂണിവേഴ്‌സല്‍ ഹീറോ, സ്‌റ്റൈല്‍ മന്നന്‍, താരാരാജാവ്‌ തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടുള്ള അഭിഷേകം. രാത്രിമഴയും തിരക്കഥയും തലപ്പാവും ഗുല്‍മോഹറും ഓടിക്കാന്‍ തിയേറ്റര്‍ കിട്ടാത്ത കേരളം, സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി ലക്ഷങ്ങള്‍ അഡ്വാന്‍സ്‌ നല്‌കുന്ന തിയേറ്റര്‍ ഉടമകള്‍, ഈ ചിത്രങ്ങള്‍ എന്തുവിലകൊടുത്തും വിജയിപ്പിക്കുന്ന ഫാന്‍സുകാര്‍-തമിഴ്‌നാടിനെയും നാം കടത്തിവെട്ടിയിരിക്കുന്നു. അരിയില്ലെന്ന്‌ പറഞ്ഞാല്‍ അമ്മയെ തെറി പറയുന്ന യുവാക്കള്‍ തിയേറ്ററിന്‌ മുന്നില്‍ താരങ്ങള്‍ക്ക്‌ ജയ്‌ വിളിക്കുമ്പോള്‍ സാധാരണക്കാരനായ മലയാളിക്ക്‌ ചോദിക്കാനുള്ളത്‌ ഇത്രമാത്രം- ഇത്രയൊക്കെ വേണോ?

Friday, September 26, 2008

കൊളാവിപ്പാലത്തെ കടലാമ വിശേഷം

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാമകള്‍ക്കൊരു ആശ്രയകേന്ദ്രമാണ്‌ പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലം കടപ്പുറം. ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന്‌ മുട്ടകള്‍ ശേഖരിച്ച്‌ പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയില്‍ വിരിയിച്ചെടുത്ത്‌ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക്‌ വിടുന്നു. വര്‍ഷം തോറും മുട്ടയിടാനെത്തുന്ന കടലാമകളുടെ എണ്ണം പെരുകുകയാണെന്ന്‌ കൊളാവിപ്പാലം നിവാസികള്‍ പറയുന്നു. എന്തോ, കടലാമകള്‍ക്കറിയാമായിരിക്കാം ഇവിടെ മുട്ടയിട്ടാല്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന്‌ !. വീഡിയോ കാണുക. http://tw.youtube.com/watch?v=G8byOL1zn4Q, http://tw.youtube.com/watch?v=G8byOL1zn4Q

Thursday, July 17, 2008

നാദാപുരത്തെ രക്ഷിക്കൂ

നാദാപുരം വീണ്ടും പുകയുകയാണ്. ഇപ്പോള്‍ കാര്ഷിക വിളകള്‍ നശിപ്പിച്ചാണ് രാഷ്ട്രീയക്കാര്‍ പക തീര്‍ക്കുന്നത്. ഏറെ ശ്രമഫലമായി ഉണ്ടാക്കിയെടുത്ത സമാധാനം തകര്‍ക്കാന്‍ അനുവദിച്ചുകൂടാ. നാദാപുരത്തെ കലാപഭുമിയക്കുന്നവരെ ഒറ്റപ്പെടുത്തണം. അതിനായി മുന്നോട്ടിറങ്ങാന്‍ എല്ലാ ബ്ലോഗ്ഗെര്മാരെയും ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ അറിയിക്കുക

Wednesday, June 18, 2008

രണ്ടു വടകര പാട്ടുകള്‍

വടകര നിന്നൊരു വടുവാന്‍ ചെക്കന്‍ വടയും കൊണ്ടു വരുന്നതു കണ്ടോ
വടകര വളവില്‍ അറുപത് തെങ്ങ്. അറുപതു തെങ്ങിലും അറുപതു നത്തു. എന്നാല്‍ നത്തിന്കണ്നെത്ര

Thursday, May 22, 2008


വടകര റെയില്‍വേ station

Thursday, May 8, 2008

തച്ചോളി ഒതേനന്‍ ജീവിത രേഖ

16 നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ ജീവിച്ചിരുന്ന വീര യോദ്ധവാണ് തച്ചോളി ഒതേനന്‍ (ഉദയന കുറുപ്പ് ). വടക്കന്‍ കേരളത്തിന്റെ തനത് സംഗീത രൂപമായ വടക്കന്‍ പാട്ടിലൂടെയാണ് നാം ഒത്തെനെന്റെ വീരചരിതം അറിയുന്നത്.
വടകരക്കടുത്തുള്ള തച്ചോളി മേപ്പയില്‍ (തച്ചോളി maanikkoth) നായര്‍ തറവാട്ടില്‍ ജനിച്ച ഒതേനന്‍ ചെറുപ്പത്തില്‍ തന്നെ കളരിപ്പയറ്റ് അഭ്യസിക്കാന്‍ തുടങ്ങി. യുവാവ് ആയതോടെ പയറ്റില്‍ കടത്തനാട്ടിലും തുളുനാട്ടിലും ഒതെനനെ ജയിക്കാന്‍ ആരുമില്ലതായി. സാമൂതിരി രാജാവ് പോലും ഒതെനനെ ബഹുമാനിച്ചിരുന്നു.
കളരിയിലെ 19 അടവുകളും സ്വായത്തമാക്കിയ ഒതേനന്‍ കടത്തനാട്ടിലെ ഏറ്റവും മികച്ച യോദ്ധവായി വിലസുംബോഴാണ് പൂഴിക്കടക വിദഗ്ദനും ചതി അടുവുകളില്‍ നിപുണനുമായ കതിരൂര്‍ ഗുരുക്കളുമായി അങ്കം കുറിക്കേണ്ടി വന്നത് . ആത്മ സുഹൃത്ത് കണ്ടാചേരി ചാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒതെനനെ തടയാന്‍ ശ്രമിചെങ്കിലും കഴിഞ്ഞില്ല. കതിരൂര്‍ ഗുരുക്കളുമായി പടവെട്ടി ജയിച്ച് മടങ്ങുകയായിരുന്ന ഒതെനനെ ചതിയില്‍ മറഞ്ഞുനിന്നു വെടിവെച്ചു കൊന്നു. അങ്ങനെ 32 വയസ്സില്‍ ആ മഹായോദ്ധാവ് ഇഹലോകവാസം വെടിഞ്ഞു. ഒതേനന്റെ മരണശേഷം അദ്ദേഹത്തിന്റെ വീരഗാഥകള്‍ പാട്ട് രൂപത്തില്‍ വായ്മൊഴിയായി കടത്തനട്ടില്‍ പ്രചരിച്ചു. കുംഭം 10 നു തച്ചോളി തറവാട്ടില്‍ ഒതേനന്റെ തെയ്യം കെട്ടിയടിക്കുകയും ചെയ്യുന്നു. അങ്ങനെ ഇന്നും കടത്തനട്ടുകാരുടെ മനസ്സില്‍ തച്ചോളി ഒതേനന്‍ ജീവിക്കുന്നു.

Monday, April 28, 2008

കടത്തനാട് ചില ചിത്രങ്ങള്‍


തച്ചോളി ഒതേനന്‍

ലോകനാര്‍ കാവ്




Friday, April 25, 2008

കടത്തനാടിന്റെ പൊന്നോമന മക്കളെ എന്റെ ബ്ലോഗിലേക്ക് സ്വാഗതം. നമ്മള്‍ കടത്തനാട്ടുകാര്‍ സാംസ്‌കാരിക തനിമയിലും പാരമ്പര്യത്തിന്റെ പെരുമയിലും ഏറേ മുന്നിലാണെങ്കിലും ഇന്റര്‍നെറ്റ്‌ പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ആശയ വിനിമയ രീതികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മുഖം തിരിച്ചു നില്ക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ കുഗ്രമാങ്ങള്‍ക്ക് പോലും സ്വന്തമായി വെബ് സൈറ്റുകള്‍ ഉള്ളപ്പോള്‍ നാം ഇപ്പോഴും kalavandi yugathilano enna ചോദ്യം manassiluyarnnathinalanu ഇങ്ങനെയൊരു udyamam. thacholi othenanyum unniyarchayeyum, kadathanattu makkatheyum sthuthichukollunnu. kalari parambara daivangale സ്തുതി, സ്തുതി, സ്തുതി