Monday, January 19, 2009
മമ്മൂട്ടി മത്സരിക്കുമോ?
എറണാകുളത്തോ പൊന്നാനിയിലോ എന്നാണ് ഇപ്പോഴത്തെ കേരളത്തിലെ ചര്‍ച്ച. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു!!!. നമുക്കറിയാം അടിയുറച്ച ഇടതുപക്ഷ വിശ്വാസിയാണ് മമ്മൂട്ടി. കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ ഇടതുപക്ഷക്കാരനായിരുന്നുവെന്ന് മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. പഴയ സതീര്‍ത്ഥ്യന്‍ ദേശാഭിമാനി അസിസ്‌റ്റന്റ് എഡിറ്റര്‍ രവി കുറ്റിക്കാട് മുതല്‍ പിണറായി വിജയന്‍ മുതലുള്ളവരുടെ സൗഹൃദത്തിന്റെ സ്വാധീനവലയം, എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന ബോധം, മറ്റ് സിനിമാതാരങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ കാഴ്‌ചപ്പാട്-മമ്മൂട്ടിയെ ഒരു കമ്മ്യൂണിസ്റ്റാക്കിയതില്‍ അത്ഭുതമില്ല. (മലപ്പുറത്തെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊറുക്കട്ടെ!). കഴിഞ്ഞയാഴ്‌ച കേരളത്തിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതായിരുന്നു മമ്മൂട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി (സ്വതന്ത്ര) എറണാകുളത്തോ പൊന്നാനിയിലോ മത്സരിക്കും. എന്നാല്‍ മമ്മൂട്ടി ഇതുവരെ സമ്മതം മൂളിയിട്ടില്ല. സിനിമാരംഗത്തെ ഇമേജിനെ ബാധിക്കുമോയെന്നാണ് പേടി. എന്നാല്‍ അടുത്തകാലത്ത് ആരംഭിച്ച മമ്മൂട്ടിയുടെ ബ്ലോഗ് നമുക്ക് തരുന്നൊരു സന്ദേശമുണ്ട്. രാഷ്ട്രീയ സന്ദേശം. എന്തായാലും മമ്മൂട്ടി ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. തമിഴ്‌നാടല്ല കേരളം. തമിഴ്‌നാട്ടിലെ ആരാധകരുമല്ല കേരളത്തിലുള്ളത്. ഫാന്‍സ് അസോസിയേഷനുകള്‍ കടിപിടി കൂടുമെങ്കിലും സാധാരണ ജനങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ്. ആലപ്പുഴയില്‍ ഇടതുപക്ഷക്കാരനായി മത്സരിച്ച മുരളിയുടെ ഗതി വരാതിരിക്കട്ടെ. രാഷ്ട്രീയം വേറെ സിനിമ വേറെ. ഇക്കാര്യം മലയാളികള്‍ തെളിയിച്ചു കഴിഞ്ഞതാണ്. മമ്മൂട്ടിയായിട്ട് അതിന് മാറ്റമുണ്ടാക്കുന്നുണ്ടെങ്കില്‍ ആകട്ടെ. പക്ഷെ ഏഷ്യാനെറ്റിലെ മുന്‍ഷി പറയുമ്പോലെ ഒരു കാര്യം പറയട്ടെ. 'ആട്ടുന്നവനെ നെയ്യാന്‍ ആക്കരുത്' തുണിക്കുപകരം പിണ്ണാക്കാകും കിട്ടുക.
Subscribe to:
Post Comments (Atom)
5 comments:
അത് വേണോ മമ്മുക്ക.....?
എന്തോ.. പെട്ടന്നുണ്ടായ അദ്ദേഹത്തിന്റെ ജനാധിപത്യവിശ്വാസം ബ്ലോഗില്‍ ഇട്ടതാണോ മമ്മൂട്ടി മത്സരിക്കുമോ എന്ന സംശയം.. സാധ്യത കുറവല്ലേ? ഒരു പരാജയം സാദാ രാഷ്രീയക്കാരനേക്കാള്‍ അധികം ബാധിക്കും എന്നത് കണക്കാക്കുമ്പോള്‍..
കുറേ പേട്ടു കാക്കാ ഫാന്‍സിന്റെ വായടയും ഈ പക്കാ ഫ്രോഡ് മത്സരിച്ചാല്‍.
നന്നായിട്ടുണ്ട് ...............അഭിനന്ദനങ്ങള്‍......
എന്നെ സന്ദര്‍ശിച്ചിട്ടുണ്ടോ?
Prem Naseer election -nil ninnitttilla, vivarakedu parayathe ???????????????????
Post a Comment