16 നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ ജീവിച്ചിരുന്ന വീര യോദ്ധവാണ് തച്ചോളി ഒതേനന്‍ (ഉദയന കുറുപ്പ് ). വടക്കന്‍ കേരളത്തിന്റെ തനത് സംഗീത രൂപമായ വടക്കന്‍ പാട്ടിലൂടെയാണ് നാം ഒത്തെനെന്റെ വീരചരിതം അറിയുന്നത്.
വടകരക്കടുത്തുള്ള തച്ചോളി മേപ്പയില്‍ (തച്ചോളി maanikkoth) നായര്‍ തറവാട്ടില്‍ ജനിച്ച ഒതേനന്‍ ചെറുപ്പത്തില്‍ തന്നെ കളരിപ്പയറ്റ് അഭ്യസിക്കാന്‍ തുടങ്ങി. യുവാവ് ആയതോടെ പയറ്റില്‍ കടത്തനാട്ടിലും തുളുനാട്ടിലും ഒതെനനെ ജയിക്കാന്‍ ആരുമില്ലതായി. സാമൂതിരി രാജാവ് പോലും ഒതെനനെ ബഹുമാനിച്ചിരുന്നു.
കളരിയിലെ 19 അടവുകളും സ്വായത്തമാക്കിയ ഒതേനന്‍ കടത്തനാട്ടിലെ ഏറ്റവും മികച്ച യോദ്ധവായി വിലസുംബോഴാണ് പൂഴിക്കടക വിദഗ്ദനും ചതി അടുവുകളില്‍ നിപുണനുമായ കതിരൂര്‍ ഗുരുക്കളുമായി അങ്കം കുറിക്കേണ്ടി വന്നത് . ആത്മ സുഹൃത്ത് കണ്ടാചേരി ചാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒതെനനെ തടയാന്‍ ശ്രമിചെങ്കിലും കഴിഞ്ഞില്ല. കതിരൂര്‍ ഗുരുക്കളുമായി പടവെട്ടി ജയിച്ച് മടങ്ങുകയായിരുന്ന ഒതെനനെ ചതിയില്‍ മറഞ്ഞുനിന്നു വെടിവെച്ചു കൊന്നു. അങ്ങനെ 32 വയസ്സില്‍ ആ മഹായോദ്ധാവ് ഇഹലോകവാസം വെടിഞ്ഞു. ഒതേനന്റെ മരണശേഷം അദ്ദേഹത്തിന്റെ വീരഗാഥകള്‍ പാട്ട് രൂപത്തില്‍ വായ്മൊഴിയായി കടത്തനട്ടില്‍ പ്രചരിച്ചു. കുംഭം 10 നു തച്ചോളി തറവാട്ടില്‍ ഒതേനന്റെ തെയ്യം കെട്ടിയടിക്കുകയും ചെയ്യുന്നു. അങ്ങനെ ഇന്നും കടത്തനട്ടുകാരുടെ മനസ്സില്‍ തച്ചോളി ഒതേനന്‍ ജീവിക്കുന്നു.
3 comments:
സ്വാഗതം സുഹൃത്തെ, ബൂലോഗത്തേക്ക്. കടത്തനാടെന്നത് ബ്ലോഗ് തലക്കെട്ട് മലയാളത്തിലാക്കൂ...
kollam
nannayi varatte...
kurachu koodi samayam SPEND cheyooo BOOLOGATHU...
ok
al thebest
see me:
http://myspot4blog.blogspot.com/
razak
കടത്തനാടിന്റെ പൊന്നോമനേ...
നിന്റെ ബ്ലോഗ് കൊള്ളാമല്ലോടാ.....
നിന്നെപ്പോലെയുള്ള യുവാക്കളെയാണ്
കടത്തനാടിന് വേണ്ടത്..
ജയ് കടത്തനാട്
Post a Comment