സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി അണികളുടെയും അങ്കലാപ്പിലാണ്. എങ്ങനെ കഴിച്ചു കൂട്ടും ആ ഒരു മാസം. ഏപ്രില്‍ 16ന് വോട്ടെടുപ്പ് കഴിഞ്ഞ് ഫലമറിയാന്‍ ഒരു മാസമെടുക്കും. മെയ് 16നാണ് വോട്ടെണ്ണുക. അതുവരെ കണക്കുകൂട്ടലുകളും കിഴിക്കലുകളും നടത്താം. പക്ഷെ ഒരു മാസം കൂട്ടാനും കിഴിക്കാനും മാത്രം കണക്കുകളുണ്ടാകുമോ? ഇതിനിടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഹൃദയസ്‌തംഭനം തന്നെ സംഭവിച്ചേക്കുമെന്നാണ് വിദഗ്‌ധ പ്രവചനം. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഒരു ഹൃദ്രോഗ വിദഗ്‌ധനെ സന്ദര്‍ശിച്ച് ഉപദേശം നേടുന്നത് നന്നായിരിക്കും. ഏതായാലും ചാനലുകള്‍ക്ക് കൊയ്‌ത്തുതന്നെയായിരിക്കും. പടക്കളം, പോര്‍ക്കളം, കൊടിപ്പട, ജനസഭ തുടങ്ങിയ പേരുകളില്‍ ഇപ്പോള്‍ പാര്‍ട്ടിക്കാരെ ക്യാമറക്ക് മുന്നില്‍ തമ്മില്‍ തല്ലിക്കുന്ന ചാനലുകള്‍ വോട്ടെടുപ്പ് കഴിഞ്ഞാല്‍ സ്റ്റുഡിയോ മുറികളില്‍ സ്ഥാനാര്‍ത്ഥികളെയായിരിക്കും തമ്മില്‍ തല്ലിക്കുന്നത്. പടക്കളം, പോര്‍ക്കളം.. ഇത്യാദി പരിപാടികള്‍ പല സ്ഥലത്തും അക്രമത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സ്‌നേഹമുള്ളതിനാല്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ചില ഉപദേശങ്ങള്‍.
1- ആണുങ്ങളാണെങ്കില്‍ നല്ല കട്ടിയുള്ള തുണിയുടെ ഷര്‍ട്ട് ധരിക്കുക. എളുപ്പം കീറിപ്പോകില്ലെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. പാന്റ്‌സിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അല്ലെങ്കില്‍ ജഗതി ശ്രീകുമാറിനെപ്പോലെ ചില സിനിമകളില്‍ കാണുന്നപോലെ കീറിയ ഷര്‍ട്ടും പാന്റ്‌സുമായി സ്റ്റുഡിയോയിലേക്ക് മടങ്ങേണ്ടി വന്നേക്കാം. പെണ്‍കുട്ടിയാണെങ്കില്‍ ചുരിദാറോ ജീന്‍സും ടീഷര്‍ട്ടോ ഇടാം. പക്ഷെ ഷാള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കളി കയ്യാങ്കളിയാകുമ്പോള്‍ കഴുത്തില്‍ മുറുക്കാന്‍ സാധ്യതയുണ്ട്. 2- പരിപാടി കൊഴുപ്പിക്കാന്‍ കാണികളോടും സ്ഥാനാര്‍ത്ഥികളോടും പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുക. അണികള്‍ മുണ്ടു പൊക്കി കാണിക്കുക, മുണ്ടുരിയുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നടത്തിയാല്‍ അത് സൂം ചെയ്‌ത് കാണിക്കാന്‍ ക്യാമറാമാനെ ഏര്‍പ്പാട് ചെയ്യുക. അതേക്കുറിച്ച് ന്യൂസ് അവറില്‍ ചര്‍ച്ചയും സംഘടിപ്പിക്കണം. 3- ഒരു ചോദ്യമോ ഒരു ഉത്തരമോ പൂര്‍ത്തിയാക്കാന്‍ അനുവദിക്കരുത്. പകുതിയില്‍ നിര്‍ത്തിക്കുക. അപ്പോള്‍ മാത്രമേ ആങ്കറുടെ വില ജനങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും മനസ്സിലാകൂ. 4- തൂവാല, കൂളിംഗ് ഗ്ലാസ് തുടങ്ങിയവ പാന്റ്‌സിന്റെ പോക്കറ്റില്‍ കരുതുന്നത് നന്നായിരിക്കും. അടിയുണ്ടാവുകയാണെങ്കില്‍ ഓടുന്ന ഓട്ടത്തിനിടയ്‌ക്ക് തൂവാല തലയില്‍ കെട്ടുകയും ഗ്ലാസ് എടുത്ത് മുഖത്ത് വെക്കുകയും ചെയ്യുക. ആളറിയാതിരിക്കാന്‍ സഹായിക്കും. ഓടിക്കയറുന്നത് ഒരു കൂള്‍ ബാറിലോ ഹോട്ടലിലോ ആയിരിക്കണം. കാരണം ഓടിയതിനാല്‍ ദാഹമുണ്ടാകും. വെള്ളം കുടിക്കാന്‍ ഇവിടെ കയറുന്നതാണ് ഉത്തമം. എല്ലാം അടങ്ങിക്കഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ക്യാമറാമാനെ വിളിക്കുക. ജീവനുണ്ടെങ്കില്‍ അയാള്‍ ഫോണെടുക്കും. ഫോണെടുത്തിട്ടില്ലെങ്കില്‍ എന്തോ അപകടം പറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. അങ്ങനെയങ്കില്‍ സ്റ്റുഡിയോയിലേക്ക് വിളിച്ചു പറഞ്ഞ് ക്യാമറാമാന്‍ മരിച്ചതായി ഫ്‌ളാഷ് ഇടാന്‍ പറയുക. മരിച്ചില്ലെങ്കില്‍ അയാള്‍ ഫ്‌ളാഷ് കണ്ട് വിളിക്കും. അപ്പോള്‍ ഫ്‌ളാഷ് നിര്‍ത്താന്‍ നിര്‍ദേശിക്കുക. എല്ലാം അടങ്ങിക്കഴിഞ്ഞാല്‍ നേരെ അടുത്തുള്ള ബാറിലേക്ക് നീങ്ങുക. ആദ്യം ഒരു കുപ്പി ബിയര്‍ പറയുക. രണ്ട് ഗ്ലാസ് ബിയര്‍ കഴിഞ്ഞാല്‍ ഒരു ഒന്നര ഒ സി ആര്‍ പറയുക. അത് ബാക്കിയുള്ള ബിയറില്‍ ഒഴിച്ച് കഴിക്കുക. ക്ഷീണവും ദാഹവും വിശപ്പും നിശ്ശേഷം മാറും. നേരെ സ്റ്റുഡിയോയിലേക്ക് പോവുക.
Friday, March 27, 2009
Monday, January 19, 2009
മമ്മൂട്ടി മത്സരിക്കുമോ?

എറണാകുളത്തോ പൊന്നാനിയിലോ എന്നാണ് ഇപ്പോഴത്തെ കേരളത്തിലെ ചര്‍ച്ച. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു!!!. നമുക്കറിയാം അടിയുറച്ച ഇടതുപക്ഷ വിശ്വാസിയാണ് മമ്മൂട്ടി. കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ ഇടതുപക്ഷക്കാരനായിരുന്നുവെന്ന് മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. പഴയ സതീര്‍ത്ഥ്യന്‍ ദേശാഭിമാനി അസിസ്‌റ്റന്റ് എഡിറ്റര്‍ രവി കുറ്റിക്കാട് മുതല്‍ പിണറായി വിജയന്‍ മുതലുള്ളവരുടെ സൗഹൃദത്തിന്റെ സ്വാധീനവലയം, എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന ബോധം, മറ്റ് സിനിമാതാരങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ കാഴ്‌ചപ്പാട്-മമ്മൂട്ടിയെ ഒരു കമ്മ്യൂണിസ്റ്റാക്കിയതില്‍ അത്ഭുതമില്ല. (മലപ്പുറത്തെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊറുക്കട്ടെ!). കഴിഞ്ഞയാഴ്‌ച കേരളത്തിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതായിരുന്നു മമ്മൂട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി (സ്വതന്ത്ര) എറണാകുളത്തോ പൊന്നാനിയിലോ മത്സരിക്കും. എന്നാല്‍ മമ്മൂട്ടി ഇതുവരെ സമ്മതം മൂളിയിട്ടില്ല. സിനിമാരംഗത്തെ ഇമേജിനെ ബാധിക്കുമോയെന്നാണ് പേടി. എന്നാല്‍ അടുത്തകാലത്ത് ആരംഭിച്ച മമ്മൂട്ടിയുടെ ബ്ലോഗ് നമുക്ക് തരുന്നൊരു സന്ദേശമുണ്ട്. രാഷ്ട്രീയ സന്ദേശം. എന്തായാലും മമ്മൂട്ടി ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. തമിഴ്‌നാടല്ല കേരളം. തമിഴ്‌നാട്ടിലെ ആരാധകരുമല്ല കേരളത്തിലുള്ളത്. ഫാന്‍സ് അസോസിയേഷനുകള്‍ കടിപിടി കൂടുമെങ്കിലും സാധാരണ ജനങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ്. ആലപ്പുഴയില്‍ ഇടതുപക്ഷക്കാരനായി മത്സരിച്ച മുരളിയുടെ ഗതി വരാതിരിക്കട്ടെ. രാഷ്ട്രീയം വേറെ സിനിമ വേറെ. ഇക്കാര്യം മലയാളികള്‍ തെളിയിച്ചു കഴിഞ്ഞതാണ്. മമ്മൂട്ടിയായിട്ട് അതിന് മാറ്റമുണ്ടാക്കുന്നുണ്ടെങ്കില്‍ ആകട്ടെ. പക്ഷെ ഏഷ്യാനെറ്റിലെ മുന്‍ഷി പറയുമ്പോലെ ഒരു കാര്യം പറയട്ടെ. 'ആട്ടുന്നവനെ നെയ്യാന്‍ ആക്കരുത്' തുണിക്കുപകരം പിണ്ണാക്കാകും കിട്ടുക.
Tuesday, December 30, 2008
നവവത്സരാശംസകള്‍
Wednesday, November 26, 2008
ഫാന്‍സുകാരോട് ഒരു ചോദ്യം, ഇത്രയൊക്കെ വേണോ?

സിനിമാനടന്‍മാരെ അമിതമായി ആരാധകിക്കുന്ന തമിഴന്‍മാരെ തമിഴനെ പുച്ഛിച്ചു നടന്നൊരു കാലുമുണ്ടായിരുന്നു മലയാളിക്ക്. രജനികാന്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പൂജ നടത്തുന്ന തമിഴന്‍ മലയാളിക്ക് രസംപറഞ്ഞ് ചിരിക്കാനുള്ള വിഭവമായിരുന്നു. എന്നാല്‍ കാലം മാറി. പുതിയ പരീക്ഷണങ്ങള്‍ നടത്തി തമിഴ് സിനിമ മലയാളിയെ ഏറെ പിന്നിലാക്കിയിരിക്കുന്നു. പരുത്തിവീരനും സുബ്രഹ്മണ്യപുരവും പോലുള്ള ജീവിതത്തോട് അടുത്ത സിനിമകള്‍ നൂറുദിവസം ഓടുന്ന കാഴ്‌ചയാണ് തമിഴ്‌നാട്ടില്‍. കേരളത്തിലും ഇത്തരം സിനിമകള്‍ക്ക് കാഴ്‌ചക്കാരുണ്ട്. രജനിയുടെ സിനിമ കാണാന്‍ ആയിരം രൂപ കൊടുത്ത് ബ്ലാക്കില്‍ ടിക്കറ്റെടുക്കുന്നവര്‍ തന്നെ നല്ല സിനിമകളും കാണാന്‍ തമിഴ്‌നാട്ടില്‍ ക്യൂ നില്‌ക്കുന്നു. എന്നാല്‍ മലയാള സിനിമ ഇപ്പോഴും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ ഉപഗ്രഹങ്ങള്‍ക്ക് ചുറ്റും കറങ്ങുകയാണ്. ഇവരില്ലെങ്കില്‍ സിനിമ വിജയിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല. ഒരു നിര്‍മാതാവിനോട് കഥ പറയാന്‍ തുടങ്ങുന്നതിന് മുമ്പ് ആദ്യം ചോദിക്കുക നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്നാണത്രേ. 'തിരക്കഥ'യുടെ പ്രചരണാര്‍ഥം സംവിധായകന്‍ രഞ്‌ജിത് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണിത്. പത്തുവര്‍ഷം മുമ്പുവരെ കേരളത്തില്‍ കാണാത്ത ഒരു കാഴ്‌ചയും കണ്ടുതുടങ്ങിയിരിക്കുന്നു. ഫാന്‍സ് അസോസിയേഷനുകള്‍, മുമ്പ് പേരിന് പ്രസ്‌താവനകള്‍ നടത്തുന്നതിലും ജീവകാരണ്യ പ്രവര്‍ത്തമെന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുകയും ചെയ്യുന്നതിലപ്പുറം ഫാന്‍സുകളെ കേരള ജനത ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ചെറിയ ഗ്രാമങ്ങളില്‍ പോലും മമ്മൂട്ടിക്കും ലാലിനും ഫാന്‍സ് അസോസിയേഷനുകളുണ്ട്. പോസ്‌റ്റര്‍ ഡിസൈനിംഗ് മുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരെ നിശ്ചയിക്കുന്നതുവരെ ഫാന്‍സുകളെ പിണക്കാതെയാകണം എന്ന നിലവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. (ട്വന്റി-20 പോസ്‌റ്റര്‍ വിവാദം നോക്കുക). കഴിഞ്ഞദിവസം നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ ബ്ലോക്ക്. എന്താണെന്ന് ആര്‍ക്കും മനസിലാകുന്നില്ല. അവസാനം ബസ് ഒരു വിധം നീങ്ങിനിരങ്ങി ടൗണിലെത്തിയപ്പോഴാണ് അറിഞ്ഞത്. റോഡിന് തൊട്ടരികിലുള്ള ദ്വാരക തിയേറ്ററില്‍ മോഹന്‍ലാല്‍ അഭിനയിച്ച 'കുരുക്ഷേത്ര'യുടെ റിലീസാണ്. ആനയും അ്‌മ്പാരിയും ചെണ്ടമേളവുമായി ഫാന്‍സുകള്‍ ഫിലിം പെട്ടി തിയേറ്ററിലേക്ക് ആനയിക്കുകയാണ്. ട്വന്റി-20യില്‍ ലാലിന് പോസ്‌റ്ററില്‍ പ്രാധാന്യം കുറഞ്ഞുപോയതിന്റെ പേരില്‍ ഫാന്‍സുകള്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ പോലും തീരുമാനിച്ചു. ഒടുവില്‍ ചിത്രത്തി്‌ന്റെ നിര്‍മാതാവുകൂടിയായ ദിലീപിന് ഫാന്‍സുകാരുടെ കാലുപിടിക്കേണ്ടി വന്നു. നോക്കണേ സിനിമയ്‌ക്ക ്‌പണം മുടക്കിയവന്റെ ഗതികേട്. വടകര ജയഭാരത് തിയേറ്ററിലാണ് ഈയുള്ളവന്‍ ട്വന്റി-20 കണ്ടത്. കണ്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. തിയേറ്ററില്‍ സര്‍വത്ര ബഹളമായിരുന്നു. ലാല്‍ സ്‌ക്രീനിലെത്തുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ കൂവല്‍. മമ്മൂട്ടി സ്‌ക്രീനിലെത്തുമ്പോള്‍ ലാല്‍ ആരാധകരുടെ കൂവല്‍. ചിത്രം കഴിയുന്നതുവരെ ഇത് തുടര്‍ന്നു. ഇതിനിടയില്‍ അടിപിടിയും ചീത്തവിളിയും വേറെയും. ഒരുവിധം ചിത്രം കണ്ട് പുറത്തിറങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഫാന്‍സുകാര്‍ കേരളത്തില്‍ എത്ര വേരുപിടിച്ചിരിക്കുന്നുവെന്ന് കാണണമെങ്കില്‍ കോഴിക്കോട് അപ്‌സര തിയേറ്ററിന് മുന്നിലൂടെ ഒന്ന് നടന്നാല്‍ മതി. വാദവും പ്രതിവാദവും എഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തിയേറ്റര്‍ പരിസരം. യൂണിവേഴ്‌സല്‍ ഹീറോ, സ്‌റ്റൈല്‍ മന്നന്‍, താരാരാജാവ് തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടുള്ള അഭിഷേകം. രാത്രിമഴയും തിരക്കഥയും തലപ്പാവും ഗുല്‍മോഹറും ഓടിക്കാന്‍ തിയേറ്റര്‍ കിട്ടാത്ത കേരളം, സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‌കുന്ന തിയേറ്റര്‍ ഉടമകള്‍, ഈ ചിത്രങ്ങള്‍ എന്തുവിലകൊടുത്തും വിജയിപ്പിക്കുന്ന ഫാന്‍സുകാര്‍-തമിഴ്‌നാടിനെയും നാം കടത്തിവെട്ടിയിരിക്കുന്നു. അരിയില്ലെന്ന് പറഞ്ഞാല്‍ അമ്മയെ തെറി പറയുന്ന യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ താരങ്ങള്‍ക്ക് ജയ് വിളിക്കുമ്പോള്‍ സാധാരണക്കാരനായ മലയാളിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം- ഇത്രയൊക്കെ വേണോ?
Friday, September 26, 2008
കൊളാവിപ്പാലത്തെ കടലാമ വിശേഷം
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാമകള്‍ക്കൊരു ആശ്രയകേന്ദ്രമാണ് പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലം കടപ്പുറം. ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് മുട്ടകള്‍ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയില്‍ വിരിയിച്ചെടുത്ത് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്നു. വര്‍ഷം തോറും മുട്ടയിടാനെത്തുന്ന കടലാമകളുടെ എണ്ണം പെരുകുകയാണെന്ന് കൊളാവിപ്പാലം നിവാസികള്‍ പറയുന്നു. എന്തോ, കടലാമകള്‍ക്കറിയാമായിരിക്കാം ഇവിടെ മുട്ടയിട്ടാല്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് !. വീഡിയോ കാണുക. http://tw.youtube.com/watch?v=G8byOL1zn4Q, http://tw.youtube.com/watch?v=G8byOL1zn4Q
Thursday, July 17, 2008
നാദാപുരത്തെ രക്ഷിക്കൂ
നാദാപുരം വീണ്ടും പുകയുകയാണ്. ഇപ്പോള്‍ കാര്ഷിക വിളകള്‍ നശിപ്പിച്ചാണ് രാഷ്ട്രീയക്കാര്‍ പക തീര്‍ക്കുന്നത്. ഏറെ ശ്രമഫലമായി ഉണ്ടാക്കിയെടുത്ത സമാധാനം തകര്‍ക്കാന്‍ അനുവദിച്ചുകൂടാ. നാദാപുരത്തെ കലാപഭുമിയക്കുന്നവരെ ഒറ്റപ്പെടുത്തണം. അതിനായി മുന്നോട്ടിറങ്ങാന്‍ എല്ലാ ബ്ലോഗ്ഗെര്മാരെയും ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ അറിയിക്കുക
Wednesday, June 18, 2008
രണ്ടു വടകര പാട്ടുകള്‍
വടകര നിന്നൊരു വടുവാന്‍ ചെക്കന്‍ വടയും കൊണ്ടു വരുന്നതു കണ്ടോ
വടകര വളവില്‍ അറുപത് തെങ്ങ്. അറുപതു തെങ്ങിലും അറുപതു നത്തു. എന്നാല്‍ നത്തിന്കണ്നെത്ര
വടകര വളവില്‍ അറുപത് തെങ്ങ്. അറുപതു തെങ്ങിലും അറുപതു നത്തു. എന്നാല്‍ നത്തിന്കണ്നെത്ര
Subscribe to:
Comments (Atom)
